വൈ​ക്കം: സം​രം​ഭ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള​തെ​ന്നും മൂ​ന്നു​വ​ർ​ഷ​വും ഏ​ഴു​മാ​സ​വും കൊ​ണ്ട് 3.25 ല​ക്ഷം സം​രം​ഭ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം വൈ​ക്കം വൈ​റ്റ് ഗേ​റ്റ് റെ​സി​ഡ​ൻ​സി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ക്കം ബ്‌​ളോ​ക്കി​ൽ ഒ​രു വാ​ർ​ഡി​ൽ ഒ​രു വീ​ട്ടി​ൽ ഒ​രു സം​രം​ഭ​മെ​ന്ന നി​ല​യി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​ക്കം ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജെ​ൻ​ഡ​ർ സ്റ്റാ​റ്റ​സ് പ​ഠ​ന​റി​പ്പോ​ർ​ട്ട് ഉ​ന്ന​തി സി.​കെ. ആ​ശ എം​എ​ൽ​എ​യ്ക്കു ന​ൽ​കി മ​ന്ത്രി പി.​രാ​ജീ​വ് പ്ര​കാ​ശ​നം ചെ​യ്തു. സി.​കെ.​ആ​ശ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. ഗ​ണേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. പു​ഷ്പ​മ​ണി,

ഹൈ​മി ബോ​ബി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ക​ന്യ സു​കു​മാ​ര​ൻ, പി. ​പ്രീ​തി, പി.​കെ. ആ​ന​ന്ദ​വ​ല്ലി, ശ്രീ​ജി ഷാ​ജി, കെ.​ആ​ർ. ഷൈ​ല​കു​മാ​ർ, ര​മേ​ശ് പി. ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലോ​ച​ന പ്ര​ഭാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ, സു​ജാ​ത മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യ​വ​സാ​യ-​ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ ന​ട​ന്ന നി​ക്ഷേ​പ സം​ഗ​മം സി.​കെ. ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ.​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

135 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വാ​ഗ്ദാ​നം ല​ഭി​ച്ചു

വൈ​ക്കം: വൈ​ക്ക​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു കു​തി​പ്പേ​കാ​ൻ വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ 135 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വാ​ഗ്ദാ​നം ല​ഭി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. ര​ഞ്ജി​ത്ത്. ഹോ​സ്പി​റ്റാ​ലി​റ്റി, വി​നോ​ദ​സ​ഞ്ചാ​രം, ഫ്‌​ളാ​റ്റ് നി​ർ​മ്മാ​ണം, ഹൈ​ഡ്ര​ജ​ൻ വാ​ട്ട​ർ ഉ​ൽ​പാ​ദ​നം, റി​സോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.