ഇതരസംസ്ഥാന തൊഴിലാളി ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി എക്സൈസ് പിടിയില്‍
1478833
Wednesday, November 13, 2024 7:26 AM IST
കോട്ടയം: ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി മുബാറക് അലി (37) യെയാണു ചങ്ങനാശേരി തെങ്ങണയില്‍നിന്നും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നും 52 ഗ്രാം ബ്രൗണ്‍ ഷുഗറും 20 ഗ്രാം കഞ്ചാനും പിടിച്ചെടുത്തു.
തെങ്ങണയിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വലിയ തോതില്‍ ലഹരി, കഞ്ചാവ് വിലപ്ന നടക്കുന്ന രഹസ്യ വിവരം ലഭിച്ച എക്സൈസ് അധികൃതര്‍ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇന്നലെ രാവിലെ തെങ്ങണ കവലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലഹരി വില്പന നടത്തുന്നതിടയിലാണ് എക്സൈസ് അധികൃതര്‍ ഇയാളെ പിടികൂടിയത്. ബ്രൗണ്‍ ഷുഗറും കഞ്ചാവും സില്‍വര്‍ നിറത്തിലുള്ള ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞു ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഇയാളുടെ പതിവ്. മഫ്തിയില്‍ കാത്ത് നിന്നിരുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്പില് ലഹരി കൈമാറ്റം കൈമാറിയപ്പോള്‍ പിടികൂടി.
ലഹരി വില്പന നടത്തി ലഭിച്ച 35,000 രൂപയും ഇയാളില്‍നിന്നും പിടികൂടി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
കോട്ടയം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി. രാജേഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം. നൗഷാദ്, അരുണ്‍ സി. ദാസ്, ഡെപ്യൂട്ടി കമ്മീഷണര്‍ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ നിഫി ജേക്കബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.വി. പ്രശോഭ്, ശ്യാം ശശിധരന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സി.ബി. സുജാത, എക്സൈസ് ഡ്രൈവര്‍ ജോഷി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.