ക​ട​പ്ലാ​മ​റ്റം: ക​ട​പ്ലാ​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് വി​ജ​യം. 11 സീ​റ്റി​ൽ 10ലും ​എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. ഒ​രു സീ​റ്റി​ൽ യു​ഡി​എ​ഫി​നാ​ണ് വി​ജ​യം.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ അ​ഖി​ൽ പ​ച്ച​പ്പാ​ളി, ബി​ജു കു​ള​ത്തൂ​ർ, ഷി​ബു മ​റ്റ​പ്പി​ള്ളി, സി​പി​എ​മ്മി​ലെ സി.കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ തോ​മ​സ് ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

വ​നി​താ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ജീ​ന സി​റി​യ​ക്കും സി​പി​എ​മ്മി​ലെ സ​ന്ധ്യാ സു​നേ​ഷും വി​ജി​യ​ക​ളാ​യി. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ പി. ​രാ​ജു, നി​ക്ഷേ​പ​ക വി​ഭാ​ഗ​ത്തി​ൽ പി.എം. തോ​മ​സ് കൈ​പ്പി​ള്ളി പു​ളി​ക്കി​യി​ൽ, 40 വ​യ​സ് താ​ഴെ​യു​ള്ള പൊ​തു വി​ഭാ​ഗ​ത്തി​ൽ ജോ​ബി​ൻ ജോ​ർ​ജ് മ​ണ്ണാ​ത്തു​മാ​ക്കി​യി​ൽ എ​ന്നി​വ​ർ വി​ജ​യി​ച്ചു. മൂ​വ​രും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ളാ​ണ്. 40 വ​യ​സി​ൽ താ​ഴെ​യു​ള്ള വ​നി​താ വി​ഭാ​ഗ​ത്തി​ൽ സി​പി​എ​മ്മി​ലെ പി.​എ​സ്. പ്രി​യാ​മോ​ളാ​ണ് വി​ജ​യി.