പാ​ലാ: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് രൂ​പം കൊ​ടു​ക്കാ​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ത്തി​നെ​തി​രേ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കോ​ട്ട​യ​ത്ത് റ​ബ​ര്‍ ബോ​ര്‍​ഡി​നു മു​ന്‍​പി​ല്‍ ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്ന് പാ​ലാ​യി​ല്‍ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ലാ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ല്‍ ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്ന​ങ്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ഷ​ക യൂ​ണി​യ​ന്‍-​എം സീ​നി​യ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ​ഡ്. എം. ​ജേ​ക്ക​ബ്, മാ​ത്ത​ച്ച​ന്‍ പ്ലാ​ത്തോ​ട്ടം, ജോ​യി ന​ട​യി​ല്‍, ജോ​സ് തോ​മ​സ് നി​ല​പ്പ​ന​ക്കൊ​ല്ലി, അ​പ്പ​ച്ച​ന്‍ നെ​ടും​പ​ള്ളി, കെ. ​ഭാസ്‌​ക​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.