ലഹരി ഉപയോഗം തടയാൻ ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലനം
1467286
Thursday, November 7, 2024 7:29 AM IST
ചങ്ങനാശേരി: സ്റ്റേറ്റ് ലെവല്‍ കോഓര്‍ഡിനേറ്റിംഗ് ഏജന്‍സി (എസ്എല്സിഎ) കേരള, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സഹകരണത്തോടെ ലഹരി ഉപയോഗം തടയുന്നതിന് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍ക്കായി പരിശീലനവും ബോധവത്കരണവും നടത്തി. 200 ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടുദിവസത്തെ പരിശീലനമാണ് നല്‍കിയത്. ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എംഎല്‍എ നിര്‍വഹിച്ചു.
ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജിന്‍സ് ജോസഫ് ചോരേട്ട് ചാമക്കാല അധ്യക്ഷത വഹിച്ചു. കറ്റാനം അക്സെപ്റ്റ് ഐആര്‍സിഎ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ലിജു തോമസ്, പുന്നപ്ര അക്സെപ്റ്റ് ഐആര്‍സിഎ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ നിധീന്ചന്ദ്ര, കൗണ്‍സിലര്‍ സച്ചിന് ജോസ്, ഫീല്‍ഡ് ഓഫീസര്‍ അമല്‍ മത്തായി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.