ചങ്ങനാശേരി ഉപജില്ലാ സ്കൂള്‍ കലോത്സവം കുറുമ്പനാടത്ത്
1467026
Wednesday, November 6, 2024 6:53 AM IST
കുറുമ്പനാടം: 11 മുതല്‍ 15 വരെ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്ന ചങ്ങനാശേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തക്കാട് പ്രകാശനം നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എഇഒ കെ.ഒ. സുനിത, ജനറല്‍ കണ്‍വീനര്‍ ജയിംസ് കെ. മാളിയേക്കല്‍, ഹെഡ്മാസ്റ്റര് എം.സി. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി, ഗ്രാമപഞ്ചായത്ത് മെംബര്‍ രമ്യാ റോയി, പ്രോഗ്രാം കണ്‍വീനര്‍ ജോമോന് മാത്യു,
പിടിഎ പ്രസിഡന്റ് ജയ്സൺ ചെറിയാന്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിനു ജോയ്, റിന്‍സ് വര്‍ഗീസ്, അരുണ്‍ തോമസ്, പി.സി. രാധാകൃഷ്ണന്, എസ്. രാജേഷ് കുമാര്‍, പി.ജെ. ഷൈനിച്ചന്, എന്‍. വിനോദ്, സോണി സെബാസ്റ്റ്യന്‍, എന്‍. ശ്രീകല, പ്രീതി എച്ച്. പിള്ള, എലിസബത്ത് മാത്യു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം എന്നിവര്‍ പ്രസംഗിച്ചു.