കോ​ട്ട​യം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​കെ.​എം. ദി​ലീ​പ്. കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​നു ല​ഭി​ക്കേ​ണ്ട രേ​ഖ​ക​ൾ/​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നു കാ​ട്ടി മ​റു​പ​ടി ന​ൽ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ രേ​ഖ​ക​ൾ ല​ഭി​ക്കാ​ത്ത​തു​മൂ​ലം അ​പേ​ക്ഷ​ക​നു​ണ്ടാ​കു​ന്ന ന​ഷ്‌​ടം ക​ണ​ക്കാ​ക്കി ന​ഷ്‌​ട​പ​രി​ഹാ​രം വ​കു​പ്പി​ന്‍റെ പൊ​തു​അ​ധി​കാ​രി​യി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

34 കേ​സു​ക​ളാ​ണ് സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 33 കേ​സ് തീ​ർ​പ്പാ​ക്കി. ഒ​രെ​ണ്ണം പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പോ​ലീ​സ്, വി​ജി​ല​ൻ​സ്, കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ​വ​കു​പ്പ്, സ​ഹ​ക​ര​ണ​വ​കു​പ്പ്, വി​ജി​ല​ൻ​സ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്.