ചേര്‍പ്പുങ്കല്‍ ഫൊറോനയിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചു
1466984
Wednesday, November 6, 2024 5:52 AM IST
മറ്റക്കര: ചേര്‍പ്പുങ്കല്‍ ഫൊറോനയിലെ 15 ഇടവകകളിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചു. ചെറുപുഷ്പ മിഷന് ലീഗ് ചേര്‍പ്പുങ്കല്‍ മേഖലയുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ അറുപത് കുടുംബങ്ങളില്‍ നിന്നായി മുന്നൂറോളം ആളുകള്‍ പങ്കെടുത്തു.
പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു.
പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, മിഷന്‍ലീഗ് ചേര്‍പ്പുങ്കല്‍ മേഖല ഡയറക്ടര്‍ ഫാ. തോമസ് പരിയാരത്ത്, മറ്റക്കര ഹോളിഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത്, ചേര്‍പ്പുങ്കല്‍ മേഖല പ്രസിഡന്റ് റോയി വര്‍ഗീസ് കുളങ്ങര, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ട്രിനിറ്റ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു.
പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും ആദരിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന് ആറു മക്കളുടെ പിതാവും പ്രോ-ലൈഫ് സജീവ പ്രവര്‍ത്തകനും വിശ്വാസപരിശീലകനുമായ ഡോ. മാമ്മന്‍ അതിരമ്പുഴ ക്ലാസ് നയിച്ചു.