ആശ്രയയില്‍ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നല്കി
1532610
Thursday, March 13, 2025 7:12 AM IST
ഗാന്ധിനഗര്‍: ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ലയണസ് ആന്‍ഡ് ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് 157 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും നല്കി. ആശ്രയ സെക്രട്ടറി ഫാ ജോണ്‍ ഐപ്പ് അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
ഡോ. എ.ടി. രാജീവന്, എന്‍. ധര്മരാജന്, ഫാ. എബിന് ജോര്‍ജ്, ടി.കെ. കുരുവിള, ഡോ. ജേക്കബ് തോമസ്, ജോസഫ് കുര്യന്, സിസ്റ്റര്‍ ശ്ലോമ്മോ എന്നിവര്‍ പ്രസംഗിച്ചു.