ലഹരിക്കെതിരേ ടാസ്ക് ഫോഴ്സുമായി കുറവിലങ്ങാട് എസ്എംവൈഎം
1532362
Thursday, March 13, 2025 12:03 AM IST
കുറവിലങ്ങാട്: ലഹരിക്കെതിരേ ശക്തമായ പ്രതിരോധമൊരുക്കി ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഇടവകയുടെ യുവജനപ്രസ്ഥാനം. ഉണർവ് എന്ന പേരിൽ വിവിധ കർമപരിപാടികളോടെയാണ് എസ്എംവൈഎം രംഗത്തിറങ്ങിയിട്ടുള്ളത്. എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ വിവിധ കർമപരിപാടികളോടു ചേർത്താണ് ഉണർവ് പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞതാണ് ഇത്തരത്തിലുള്ള മുന്നേറ്റമെന്ന് ഭാരവാഹികൾ അറിയിച്ചു.
പദ്ധതി പ്രവർത്തനങ്ങൾ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. സമ്മേളനം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അമല ആൻ ബെന്നി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ, സിസ്റ്റർ അമൽ ജോ, സെബാസ്റ്റ്യൻ തോമസ്, ബിന്നറ്റ് ബിനോയ്, ടിൻസി തങ്കച്ചൻ, ബിൽന സിബി, നേഹ ലിജു എന്നിവർ പ്രസംഗിച്ചു.