അകലക്കുന്നത്ത് കൊയ്ത്തുത്സവം ആഘോഷമായി
1532358
Thursday, March 13, 2025 12:03 AM IST
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിലെ മണല്‍ കാവുംപടി-തോട്ടുപാടം പാടശേഖരത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ ആഘോഷമാക്കി.
വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജാന്‍സി ബാബു, ജനപ്രതിനിധികളായ ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, ജില്ല അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്നേഹലത മാത്യൂസ്, കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ കെ.ആര്. രാജേഷ്, പി.എസ്. ശശികല, സ്റ്റാറ്റിറ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥ ശ്രീലക്ഷ്മി, പാടശേഖര സമിതി പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി വാസുപിള്ള, കര്‍ഷകരായ പയസ്, ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.