കല്ലറയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കി പഞ്ചായത്ത് ബജറ്റ്
1532619
Thursday, March 13, 2025 7:27 AM IST
കല്ലറ: കല്ലറയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കി പഞ്ചായത്ത് ബജറ്റ്. 27.73 കോടി വരവും 27.61 കോടി ചെലവും 11.53 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതിയധ്യക്ഷ അമ്പിളി മനോജ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയ്ക്കു മുന്‍തൂക്കം നല്‍കുന്നതിനൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി വികസനം എന്നിവയ്ക്കു മുന്‍ഗണന നല്കിക്കൊണ്ടുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.34 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
ഹാപ്പിനെസ് പാര്‍ക്ക്, വനിതകളുടെ ഫിറ്റ്നസ് സെന്റര്‍, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാംനില നിര്‍മാണം,
മുല്ലമംഗലം ഭാഗത്ത് ആര്‍ഒ പ്ലാന്റ് സ്ഥാപിക്കല്‍, എല്ലാ വൈദ്യുതി തൂണുകളിലും വഴി വിളക്കുകള്‍, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ സോളാര്‍ ലൈറ്റ്, കാമറ സ്ഥാപിക്കല്‍, അങ്കണവാടി കുട്ടികളുടെ പോഷകാഹാരം, വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, പാടശേഖരങ്ങള്‍ക്ക് മോട്ടോര്‍, പെട്ടി, പറ നല്കല് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.