ഏവിയേഷന്‍ പഠനം കാര്‍ഷിക മേഖലയുടെ ഭാവി മാറ്റിമറിക്കും: ഹേമലത പ്രേംസാഗര്‍
1532356
Thursday, March 13, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: ഏവിയേഷന്‍ കോഴ്സ് കാര്‍ഷിക മേഖലയായ കാഞ്ഞിരപ്പള്ളിയുടെ ഭാവി മാറ്റിമറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ പുതുതായി ആരംഭിക്കുന്ന ഏവിയേഷന്‍ ഡിപ്ലോമ കോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഒരു പുതിയ തൊഴില്‍ സംസ്കാരം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ മെട്രോ സിറ്റികളില്‍ മാത്രമുള്ള ഏവിയേഷന്‍ പ്രോഗ്രാം കാഞ്ഞിരപ്പള്ളിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്നത് ഏറെ അഭിമാനാര്‍ഹമാണെന്നും ഹേമലത പ്രേംസാഗര്‍ കൂട്ടിച്ചേര്‍ത്തു.
കോളജ് ഡയറക്ടർ ഡോ. ലാലിച്ചൻ കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മുഖ്യപ്രഭാഷണവും നടത്തി.
പഞ്ചായത്തംഗം പി.എ. ഷമീർ, സെക്രട്ടറി ജോസ് ആന്റണി, ചെയർമാൻ പി.എം. ജേക്കബ് പൂതക്കുഴി, പ്രിൻസിപ്പൽ എ.ആർ. മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ്, വിഷ്ണു രാജേന്ദ്രൻ, ബേബി മാത്യു, ലൂസിയാമ്മ ജോസഫ്, അരുൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.