മെയിൽ നഴ്സുമാർക്ക് പ്രത്യേക ഡ്രസിംഗ് മുറി വേണം: കെജിഎൻയു
1532628
Thursday, March 13, 2025 7:33 AM IST
ഗാന്ധിനഗർ: മെയിൽ നഴ്സസുമാർ ജോലി ചെയ്യുന്ന ആശുപത്രികളിൽ ഇവർക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനും പ്രത്യേക മുറി നൽകണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡ്രസിംഗ് മുറിയിൽ ഒളികാമറ കണ്ടെത്തിയ സംഭവം അപലനീയമാണ്.
80 ശതമാനം സ്ത്രീകൾ ജോലി ചെയ്യുന്ന ഈ പ്രൊഫഷനിൽ പരസ്പര ബഹുമാനം വളരെ അത്യാവശ്യമാണെന്നും ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നും കെജിഎൻയു ജില്ലാ പ്രസിഡന്റ് വിപിൻ ചാണ്ടി ചൂണ്ടിക്കാട്ടി.