പ്രാർഥനയും പരിഹാര റാലിയും നാളെ
1532605
Thursday, March 13, 2025 7:12 AM IST
കോട്ടയം: കോട്ടയം കരിസ്മാറ്റിക് സോണിന്റെയും കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും നേതൃത്വത്തില്‍ ലഹരിക്കും അക്രമത്തിനുമെതിരേ കോട്ടയത്ത് നാളെ പ്രാര്‍ഥനയും പരിഹാര റാലിയും നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ ആരാധന. മൂന്നു മുതല്‍ നാലുവരെ കളക്ടറേറ്റിനു മുമ്പില്‍ പ്രാര്‍ഥനായജ്ഞം.
വൈകുന്നേരം നാലിന് നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയത്തിലേക്ക് പരിഹാര റാലി. തുടര്‍ന്നു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
കോട്ടയം കരിസ്മാറ്റിക് സോണ്‍ ആനിമേറ്റര്‍ മോണ്‍. ജോസ് നവസ്, കോട്ടയം ലൂര്‍ദ് ഫൊറോന വികാരിയും കോട്ടയം കാത്തലിക് മൂവ്മെന്റ് പ്രസിഡന്റുമായ റവ.ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില്, നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ പുവത്തുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.