കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ക​ല്‍പ്പൂ​രം ന​ട​ക്കു​ന്ന 21ന് ​കോ​ട്ട​യം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഉ​ത്ത​ര​വാ​യി. 20നു ​രാ​ത്രി 11 മു​ത​ല്‍ 22ന് ​രാ​വി​ലെ എ​ട്ടു​വ​രെ മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന​യും വി​ത​ര​ണ​വും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ നി​രോ​ധി​ച്ചാ​ണ് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്.