പരാതി നൽകി
1532612
Thursday, March 13, 2025 7:27 AM IST
പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിക്കു സമീപത്തെ അശാസ്ത്രീയ മണ്ണെടുപ്പ് നാട്ടുകാര്‍ ജിയോളജി വകുപ്പിനു പരാതി നല്കി. അതിരൂക്ഷമായ കുടിവെള്ള പ്രശ്നമുള്ള പ്രദേശത്ത് മണ്ണെടുപ്പ് ജല സ്ത്രോസുകളിലെ കുടിവെള്ളം വറ്റും. മീറ്ററുകള്‍ മാറി സ്ഥിതി ചെയ്യുന്ന പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നമൂലമാണ് നിലവില്‍ താലൂക്ക് ആശുപത്രിയില്‍ സഞ്ജമാക്കിയ ഡയാലിസീസ് പ്രവര്‍ത്തനം ആരംഭിക്കാത്തത് ഇന്നലെ പഞ്ചായത്ത് അധികൃതര്‍ എത്തി മണ്ണെടുപ്പ് തടഞ്ഞിരുന്നു.
പോരാളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ. അനൂപിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കൊടിനാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്നലെ രാവിലെ നാട്ടുകാരുടെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നിരവധി പേര് ഒപ്പിട്ട പരാതി ജിയോളജി വകുപ്പിന് നല്കി. പരാതിയില്‍ നടപടി ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.