യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമം: പ്രതി അറസ്റ്റിൽ
1532614
Thursday, March 13, 2025 7:27 AM IST
കുറവിലങ്ങാട്: വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി ആന്റോ വർഗീസിനെ (ഇരുട്ട് ആന്റോ) കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ കുറവിലങ്ങാട് കുന്നുംപുറം ഭാഗത്ത് പറക്കാട്ടിൽ വീട്ടിൽ നിഖിലിനാണ് പരിക്കേറ്റത്.
മെഡിക്കൽ കോളജ് ഭാഗത്തു നിന്നാണ് പ്രതിയെ പോലീസ് സഹസികമായി കീഴ്പ്പെടുത്തിയത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.