സൗജന്യ ആഭരണ നിർമാണ പരിശീലന പരിപാടി
1532313
Wednesday, March 12, 2025 10:35 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 13 ദിവസത്തെ സൗജന്യ ആഭരണ നിർമാണ പരിശീലന പരിപാടിക്ക് തുടക്കംകുറിച്ചു.
പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ മുഹമ്മദ് നിസാർ, ആർഎസ്ഇടിഐ പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് അൻസാർ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റർ അക്ഷയ് മോഹന്‍ദാസ്, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ബിബിന്‍ പയസ്, എ. അജിത്ത് എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടിയില്‍ പ്രോജക്ട് റിപ്പോർട്ട് തയാറാക്കല്‍, ഓൺലൈൻ മാർക്കറ്റിംഗ് സബ്സിഡികൾ, വായ്പകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും. കൂടാതെ കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഫാഷൻ ഡിസൈനിംഗ്, ഹോട്ടൽ മാനേജ്മെന്റ്, ഏവിയേഷൻ, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല പ്രോഗ്രാമുകളും സൗജന്യമായി നൽകും.