ജലാശയങ്ങൾ മത്സ്യകൃഷിക്ക് അനുയോജ്യമാക്കും: മന്ത്രി സജി
1532624
Thursday, March 13, 2025 7:33 AM IST
ചങ്ങനാശേരി: മത്സ്യകൃഷിക്ക് അനുയോജ്യമായ വിധത്തില്‍ ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍ തുടങ്ങി വിവിധ നിയോജക മണ്ഡലങ്ങളിലെ ജലാശയങ്ങളിലുള്ള എക്കലും പോളയും നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്. കുട്ടനാട് ഉള്‍പ്പെടെ അനുബന്ധ തോടുകളും ആറുകളും എക്കലും പോളയും നിറഞ്ഞു നീരൊഴക്ക് കുറഞ്ഞു കിടക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട അപ്പര്‍ കുട്ടനാട്ടിലെ എക്കലും പോളയും നീക്കം ചെയ്ത് നെല്കൃഷിക്കാരെയും മത്സ്യബന്ധന തൊഴിലാളികളെയും രക്ഷിക്കാന്‍ തയാറാകുമോ എന്ന ജോബ് മൈക്കിള്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി ഉറപ്പ് നല്കി.