ലഹരിക്കെതിരേ യുവരക്ഷാ സദസുകള്‍ക്ക് തുടക്കം
1532325
Thursday, March 13, 2025 12:02 AM IST
കോട്ടയം: ലഹരിക്കെതിരേ യൂത്ത് ഫ്രണ്ട്എമ്മും കെഎസ്സിഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന യുവരക്ഷാ സദസുകള്‍ക്ക് തുടക്കം. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. ലഹരിയുടെ ഉപയോഗവും ഉറവിടവും മനസിലാക്കി പോലീസിനെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തികളും ഏറ്റെടുക്കണം. ഇതിനായി സംസ്ഥാനതലത്തില്‍ യോദ്ധാവ് എന്ന പേരില്‍ 99959 66666 എന്ന പോലീസിന്റെ വാട്സ്ആപ്പ് നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളിന്റെ വിശദാംശങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭ്യമല്ലാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ഡിവൈഎസ്പി അറിയിച്ചു. എംജി യൂണിവേഴ്സിറ്റി ഐയുസിഡിഎസ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും കോട്ടയം ബിസിഎം കോളജ് എംഎസ്ഡബ്ല്യു വിഭാഗത്തിന്റെ ബോധവത്കരണ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോയുടെയും കെഎസ്സി-എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേലിന്റെയും നേതൃത്വത്തില്‍ സദസില്‍ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ലഹരി വിരുദ്ധ സന്ദേശം നല്കി. പ്രഫ. ലോപ്പസ് മാത്യു, ജോര്‍ജുകുട്ടി ആഗസ്തി, സിറിയക് ചാഴികാടന്, മാലേത്ത് പ്രതാപചന്ദ്രന്, ജോജി കുറത്തിയാടന്‍, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, റെനീഷ് കാരിമറ്റം, റെനില്‍ രാജു, ജോ കൈപ്പന്‍പ്ലാക്കല്‍, രൂപേഷ് പെരുമ്പള്ളിപ്പറമ്പന്, അമല്‍ ചാമക്കാല, ജോ തിടനാട്, പിക്കു ഫിലിപ്പ് മാത്യു, കിങ്സ്റ്റണ്‍ രാജ എന്നിവര്‍ പ്രസംഗിച്ചു.