ഭര്‍തൃ സഹോദരന് തീകൊളുത്തി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
1532324
Thursday, March 13, 2025 12:02 AM IST
ചങ്ങനാശേരി: ഭര്‍ത്താവിന്റെ സഹോദരന് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പറാല്‍ പ്രിയ നിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്നയാ(62)ണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10നാണ് അക്രമം നടന്നത്. വേണുഗോപാലിന്റെ അനുജന് രാജുവാണ് ആക്രമം നടത്തിയത്.
വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയ ടിന്നര്‍ പ്രസന്നയുടെ ശരീരത്തില്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവ് വേണുഗോപാലും നാട്ടുകാരും ചേര്‍ന്നു പ്രസന്നയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ പ്രസന്ന മരിച്ചു.
പ്രസന്നയുടെ ഭര്‍ത്താവ് വേണുഗോപാല്‍ ചങ്ങനാശേരി കോഫിഹൗസ് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്. മക്കള്‍: പ്രേമ, പ്രേംജിത്, പ്രിയമോള്. അക്രമം നടത്തിയ രാജുവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട നില തരണം ചെയ്ത രാജുവിനെ പോലീസ് നിരീക്ഷണത്തില്‍ വാര്‍ഡിലേക്കു മാറ്റി. രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് പ്രശ്നത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി പറാലിലെ കുടുംബ വീടുമായി അകന്ന് കഴിഞ്ഞ രാജു അടുത്തിടെയാണു പറാലില്‍ തിരികെ എത്തിയത്.