പെന്‍ഷനേഴ്സ് യൂണിയന് വാര്‍ഷിക സമ്മേളനം
1532626
Thursday, March 13, 2025 7:33 AM IST
ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചങ്ങനാശേരി ബ്ലോക്ക് 33-ാം വാര്‍ഷിക സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എന്‍. വിജയകുമാര്‍, ഇ. അബ്ദുല്‍ റഹ്മാന്‍കുഞ്ഞ്, പ്രഫ.പി.കെ. ബാലകൃഷ്ണകുറുപ്പ്, പ്രഫ. ആനന്ദക്കുട്ടന്, പ്രഫ. വിജയം ജോസഫ്, എന്‍. ഹബീബ്, ട്രഷറര്‍ രാജു വര്‍ഗീസ്, പ്രഫ. ജോര്‍ജ് പി. ജോര്‍ജ്, സെലിന് മാത്യു, പി.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍: മറ്റപ്പള്ളി ശിവശങ്കരപിള്ള (പ്രസിഡന്റ്), പ്രഫ. ജോര്‍ജ് പി. ജോര്‍ജ്, പ്രഫ. വിജയം ജോസഫ്, എന്‍. ഹബീബ് (വൈസ് പ്രസിഡന്റുമാര്‍), പി.എന്‍. വിജയകുമാര്‍ (സെക്രട്ടറി), ഹബീബ് റഹ്മാന്, ജയശ്രീ എസ്., പി.വി. സിബിച്ചന് (ജോ.സെക്രട്ടറിമാര്‍), രാജു വര്‍ഗീസ് (ട്രഷറര്‍).