പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും വാർഷികാഘോഷവും
1532354
Thursday, March 13, 2025 12:03 AM IST
മണിമല: ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും വാർഷികാഘോഷവും ഹോളി മാഗി പാരിഷ് ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് തടത്തിൽപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ റവ.ഡോ. ജോബി മൂലയിൽ അനുഗ്രഹപ്രഭാഷണവും കറുകച്ചാൽ എഇഒ കെ.കെ. ഓമന അവാർഡ് വിതരണവും നടത്തി.
ഫാ. വർഗീസ് ചിറയിൽ, എൽ.ജെ. മാത്യു ളാനിത്തോട്ടം, പ്രകാശ് മണിമല, സിറിയക് മാത്യു, മെർളി സേവ്യർ, ജെസി ആന്റണി, അഞ്ചു വർഗീസ് എന്നിവർ പ്രസംഗിച്ചു.
പൂർവ അധ്യാപക പ്രതിനിധികളെയും പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.