കോട്ടയം നഗരത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് അപകടം
1532604
Thursday, March 13, 2025 7:12 AM IST
കോട്ടയം: കോട്ടയം നഗരത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു അപകടം. ആര്‍ക്കും പരിക്കില്ല. സിഎംഎസ് കോളജ് റോഡില്‍ ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നില്‍നിന്നു പിന്നോട്ടെടുത്ത ഹോണ്ട സിറ്റി കാര്‍ പിന്നില്‍ നിന്നെത്തിയ വാഗണറുമായി കൂട്ടിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹോണ്ട സിറ്റി ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്കും ചെന്നിടിച്ചു. സംഭവത്തില്‍ വാഗണറിന്റെ മുന്‍വശത്തെ ഒരു ടയര്‍ പൊട്ടുകയും ചെയ്തെന്ന് ട്രാഫിക്ക് പോലീസ് പറഞ്ഞു.
അതേസമയം ഹോണ്ട സിറ്റിയില്‍ യാത്ര ചെയ്ത വ്യക്തി പറയുന്നത് വാഗണിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഹോണ്ട സിറ്റിയില്‍ ഇടിക്കുകയായിരുന്നു എന്നാണ്.
സംഭവത്തിന്റെ നിജസ്ഥിതി എന്താണന്ന് അറിയാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗത തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.