ദുരന്ത നിവാരണ മോക്ഡ്രില്‍: ഏകോപനയോഗം ചേര്‍ന്നു
1532608
Thursday, March 13, 2025 7:12 AM IST
കോട്ടയം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫോര്‍ റിസല്‍ട്സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍തല മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ഏകോപനയോഗം ചേര്‍ന്നു. അയ്മനം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രഡിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു.
കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 10ന് പുലിക്കുട്ടിശേരിയില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മോക്ഡ്രില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഏപ്രില്‍ എട്ടിന് കോട്ടയം താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍വച്ച് ടേബിള്‍ടോപ്പ് യോഗം ചേരും.
കില ഡിആര്‍എം വിദഗ്ധന്‍ ഡോ.ആര്. രാജ്കുമാര്, അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാജേഷ് ജി. നായര്‍, യു. രാജീവ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, ഡിഡിഎംഎ ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി, എല്‍എസ്ജി ഡി.എം. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അനി തോമസ്, ഡിസിഎടി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ വി. സുകന്യ, അശ്വതി ആര്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.