ചന്തത്തോടിന്റെ ആഴം കൂട്ടൽ തുടങ്ങി
1532616
Thursday, March 13, 2025 7:27 AM IST
തലയോലപ്പറമ്പ്: മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്, സ്റ്റേറ്റ് വെറ്റ്ലാൻഡ് അഥോറിറ്റി ഓഫ് കേരളയുമായി ചേർന്ന് നടപ്പിലാക്കുന്ന വേമ്പനാട് കോൾ വൃഷ്ടി പ്രദേശങ്ങളുടെ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കരിയാർ നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന ചന്തത്തോട്ടിലെ (കുറുന്തറപ്പുഴ) 600 മീറ്റർനീളത്തിൽ മാലിന്യവും ചെളിയും നീക്കം ചെയ്ത് ആഴം വർധിപ്പിക്കുന്നതിനായി 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ വിനിയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് നിർവഹിച്ചു.
മണ്ണ് സംരക്ഷണ വകുപ്പ്കോട്ടയം ജില്ലാ ഓഫീസർ അനു മേരി ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ലിസമ്മ ജോസഫ്, എം.ടി. ജയമ്മ,അഞ്ജു ഉണ്ണികൃഷ്ണൻ,അനി ചെള്ളാങ്കൻ, സോയിൽ സർവേ ഡെപ്യൂട്ടി ഡയറക്ടർ പി. രമേഷ്, ഓവർസിയർ ലതിമോൾ എന്നിവർ സംബന്ധിച്ചു.