ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി അഞ്ചാം ക്ലാസ് വിദ്യാർഥി
1532620
Thursday, March 13, 2025 7:27 AM IST
തലയോലപ്പറമ്പ്: ദിനോസറുകളുടെ തല വ്യത്യസ്തമായി വരച്ച് പത്ത് വയസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി.
വൈക്കം ചെമ്പ ബ്രഹ്മമംഗലം എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഇഷാൻ മേച്ചേരിയാണ് 24 മിനിറ്റിനകം വ്യത്യസ്ത രീതിയിൽ 25 ദിനോസറുകളുടെ തല പേപ്പറിൽ പെൻസിൽ ഉപയോഗിച്ച് വരച്ച് റിക്കാർഡിൽ ഇടം പിടിച്ചത്.
ചെമ്പ് പഞ്ചായത്തംഗം റെജി മേച്ചേരിയുടെയും സർവശിക്ഷാ അഭിയാൻ കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ പി. വാസുവിന്റെയും മകനാണ് ഇഷാൻ മേച്ചേരി.