ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും
1546168
Monday, April 28, 2025 2:01 AM IST
മണത്തണ: കാഷ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് മണത്തണ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും തീർത്തു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ടൗണിൽ ദീപം തെളിച്ചു നടത്തിയ അനുസ്മരണ സന്ധ്യ ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.
ഡിസിസി അംഗം ചോടത്ത് ഹരിദാസൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.ജെ. മാത്യു, വർഗീസ് ചിരട്ടവേലിൽ, തോമസ് പാറക്കൽ, വി.കെ. രവീന്ദ്രൻ, ജോസ് വലിയവീട്ടിൽ, വി. രവീന്ദ്രൻ, സാബു പേഴ്ത്തുങ്കൽ, ജോസഫ് കദളിക്കാട്ടിൽ, പൗലോസ് പാറനാല്, മാത്യു കൊട്ടഞ്ചുരം, ജോഷി മുല്ലുക്കുന്നേൽ, മാത്യു മങ്കുഴിയിൽ, കെ.സി. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.