മാവിൽനിന്ന് വീണ് റിട്ട. എസ്ഐക്ക് ദാരുണാന്ത്യം
1545400
Friday, April 25, 2025 10:05 PM IST
കേളകം: ഇരട്ടത്തോടിനു സമീപം മാവിൽ നിന്ന് വീണ് റിട്ട. എസ്ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) യാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മുറ്റത്തെ മാവിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിയെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ മേരി ചേരിയിൽ കുടുംബാംഗം. മകൻ: ജോൺ. സംസ്കാരം പിന്നീട് നടക്കും.