ജല സഭയും തോട് ശുചീകരണവും നടത്തി
1546165
Monday, April 28, 2025 2:01 AM IST
മട്ടന്നൂർ: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ജല സഭയും തോട് ശുചീകരണവും നടത്തി. കളറോഡ് മുതൽ അടുവാരിവരെയുള്ള തോടിന്റെ ഇരുകരകളും വൃത്തിയാക്കി നിരൊഴുക്ക് പുനഃസ്ഥാപിച്ചു. തോട്ടിൽ അടിഞ്ഞു കിടന്ന മാലിന്യങ്ങളും ചരൽകൂനകളും നീക്കം ചെയ്തു. സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
നഗരസഭാ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ, ഇരിട്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ. ബൽക്കിസ്, നഗരസഭ ക്ലിൻസിറ്റി മാനേജർ കെ.വി. രാജീവൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതസേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.