കൊട്ടത്തലച്ചി മലയിൽ വിശ്വാസ തീർഥാടനവും പുതുഞായർ ആചരണവും
1546149
Monday, April 28, 2025 2:01 AM IST
ചെറുപുഴ: കൊട്ടത്തലച്ചി മലയിൽ 68-ാമത് വിശ്വാസ തീർഥാടനവും പുതുഞായർ ആചരണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇന്നലെ പുലർച്ചെ മൂന്നിന് ആനക്കുഴിയിൽ നിന്ന് കുരിശിന്റെ വഴിയോടെയാണ് തീർഥാടനം ആരംഭിച്ചത്.
തുടർന്ന് കൊടിയേറ്റ്. വിശുദ്ധ കുർബാനയ്ക്ക് ഫാ.തോമസ് മേനപ്പാട്ടുപടിക്കൽ കാർമികത്വം വഹിച്ചു. ആറിനും 7.30 നും, ഒൻപതിനും വിശുദ്ധ കുർബാന നടന്നു. ഫാ.ജോസ് താമരക്കാട്ട്, ഫാ.അരുൺ പടിഞ്ഞാറെ ആനശേരിൽ, ഫാ.ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ കാർമികത്വം വഹിച്ചു. നേർച്ചകൾ നേർന്നും പ്രത്യേക നിയോഗങ്ങൾ വച്ച് പ്രാർഥിച്ചും പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ കൊട്ടത്തലച്ചി മല കയറി. നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും കഴുന്നെടുക്കുന്നതിനും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു.