ജവഹർ ബാൽ മഞ്ച് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു
1545509
Saturday, April 26, 2025 1:50 AM IST
കണ്ണൂർ: ജമ്മുകാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും മാനവ സൗഹാർദവും ഇന്ത്യയുടെ മതേതരത്വവും തകർക്കുന്ന പാക്കിസ്ഥാൻ ഭീകരവാദ പ്രവർത്തനത്തിനെതിരേയും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പ്രതിജ്ഞയും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും അർപ്പിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-കോർഡിനേറ്റർ ലിഷ ദീപക്, ജവഹർബാൽ മഞ്ച് ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.