ചന്ദനക്കാംപാറയിൽ അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റിന് തുടക്കമായി
1545500
Saturday, April 26, 2025 1:50 AM IST
പയ്യാവൂർ: മുപ്പത്തൊമ്പതാമത് ചന്ദനക്കാംപാറ ചെറുപുഷ്പം അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ചെറുപുഷ്പ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. സജീവ് ജോസഫ് എംഎൽഎ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
ചന്ദനക്കാംപാറ ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് ആമുഖ പ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ. രാഘവൻ, പയ്യാവൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീന ജോൺ, ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ കായികാധ്യാപകൻ എം.എം.വിനു എന്നിവർ പ്രസംഗിച്ചു.
ചന്ദനക്കാംപാറ ഇടവക സഹവികാരി ഫാ. ജോസഫ് ചൊള്ളമ്പുഴ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ റോയി ഏബ്രഹാം, യുപി സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപകൻ തോമസ് മാത്യു, സ്കൂൾ പിടിഎ പ്രസിഡന്റ് ടോമി വടക്കുംവീട്ടിൽ എന്നിവർ പങ്കെടുത്തു.