വീട്ടിൽ നിന്ന് ബ്രൗൺഷുഗർ പിടികൂടി
1546060
Sunday, April 27, 2025 7:55 AM IST
കണ്ണൂർ: കക്കാട് ശാദുലിപ്പള്ളിയിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശാദുലിപ്പള്ളിയിലെ സി.പി. സാജിറിനെ (26) കണ്ണൂർ ടൗൺ എസ്ഐ വി.വി. ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ 1.45 ഓടെയാണ് ടൗൺ പോലീസ് പ്രതിയുടെ നാസ് കോട്ടേജിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നാണ് 0.23 ഗ്രാം ബ്രൗൺഷുഗർ പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.