പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി
1546167
Monday, April 28, 2025 2:01 AM IST
മട്ടന്നൂർ: കെട്ടിടത്തിന് മുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്.
നഗരസഭ ഹെൽത്ത് സ്ക്വാഡ് സിസിഎം രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തിയത്.
പിഎച്ച്ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.