മട്ടന്നൂരിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
1546163
Monday, April 28, 2025 2:01 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പഴശി ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ നടന്ന "തോട്ടങ്ങളിലേക്ക് നീങ്ങാം' കാമ്പയിൻ മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത ഉദ്ഘാടനം ചെയ്തു.
കാമ്പയിനിന്റെ ഭാഗമായി റബർ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ പരിശോധന, തോട്ടം ഉടമകൾക്ക് നിർosശങ്ങൾ അടങ്ങിയ നോട്ടീസ് നല്കൽ, കൊതുകിന്റെ ഉറവിട നശീകരണം, ബോധവത്കരണം എന്നീ പരിപാടികൾ നടന്നുവരികയാണ്.
മെഡിക്കൽ ഓഫീസർ ഡോ. കെ. സുഷമ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജനീഷ്, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.