കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
1546051
Sunday, April 27, 2025 7:49 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള റോഡായ വായാന്തോട് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ റോഡരികിലെ ചെങ്കല്ല് മതിലിൽ ഇടിച്ച ശേഷം സമീപത്തെ ഓവുചാലിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.