കേരള പോലീസ് ഓഫീസേഴ്സ് അസോ. റൂറല്‍ ജില്ലാ സമ്മേളനം തുടങ്ങി
1545504
Saturday, April 26, 2025 1:50 AM IST
പയ്യാവൂർ: നമ്മുടെ നാടിനെ കാർന്നു തിന്നുന്ന ലഹരിക്കെതിരേ പ്രതിരോധജ്വാല തീർക്കാൻ പൊതുസമൂഹത്തിനൊപ്പം പോലീസ് മുന്നിലുണ്ടാവുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ പോലീസുകാർക്ക് കഴിയണമെന്നും ജില്ലാ റൂറൽ പോലീസ് മേധാവി അനൂജ് പാലിവാള്‍. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം പയ്യാവൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ പ്രദീപൻ കണ്ണിപ്പൊയിൽ, ധനജ്ഞയബാബു, ഭാരവാഹികളായ പി. രമേശൻ, കെ.പി. അനീഷ്, കെ.വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പോലീസ് സേനയിൽ നിന്ന് വിരമിക്കുന്ന വിവിധ സ്റ്റേഷനുകളിലെ എട്ടുപേർക്ക് യാത്രയയപ്പ് നൽകി.
തുടർന്ന് കുടുംബാംഗങ്ങൾ പങ്കെടുത്ത ദീപം തെളിക്കലും പ്രതിജ്ഞയും നടന്നു. കലാപരി പാടികളും അരങ്ങേറി. ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.