മദ്യലഹരിയിൽ കാറോടിച്ച് പോലീസ് സ്റ്റേഷനിലേക്ക്; കേസെടുത്ത് പോലീസ്
1546036
Sunday, April 27, 2025 7:49 AM IST
ആലക്കോട്: മദ്യലഹരിയിൽ കാറോടിച്ച് ആലക്കോട് പോലീസ് സ്റ്റേഷനിലേക്ക് വന്നയാൾക്കെതിരേ കേസെടുത്തു. തടിക്കടവ് സ്വദേശി ജിജിക്കെതിരേയാണ് ആലക്കോട് എസ്എച്ചഒ മഹേഷ് കെ. നായർ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വന്നതായിരുന്നു ജിജി. അപകടകരമായ വിധത്തിൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കാറോടിച്ച് കയറ്റിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എസ്എച്ച് ആൽക്കോ മീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് മനസിലായത്. തുടർന്ന് ജിജിയുടെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.