യുവാവ് പുഴയിൽ വീണ് മരിച്ചു
1545702
Saturday, April 26, 2025 10:14 PM IST
മാഹി: പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കുണ്ടുചിറ അണക്കെട്ടിൽനിന്ന് പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. കുണ്ടുചിറ എകെജി ക്ലബിന് സമീപം കാളിയത്താൻ വീട്ടിൽ കെ. രമിത്ത് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
അണക്കെട്ടിന്റെ നടപ്പാതയുടെ കൈവരിയിൽ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.
ഉടൻ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ രവീന്ദ്രൻ-നിർമല ദമ്പതികളുടെ മകനാണ്. സഹോദരിമാർ: രഗില, രസ്ന.