ഉളിക്കൽ ടൗൺ സൗന്ദര്യവത്കരണം: എംഎൽഎ സ്ഥലം സന്ദർശിച്ചു
1545511
Saturday, April 26, 2025 1:51 AM IST
ഉളിക്കൽ: ഉളിക്കല്‍ നഗര സൗന്ദര്യവത്കരണത്തിനായി ബജറ്റിൽ വകയിരുത്തിയ 70 ലക്ഷം രൂപയുടെ പദ്ധതി സംബന്ധിച്ച പ്രവൃത്തിയുടെ രൂപരേഖ തയാറാക്കുന്നതിന്ന് വേണ്ടി എംഎൽഎ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ചു.
സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തില്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ചാക്കോ പാലക്കലോടി, പഞ്ചായത്തംഗങ്ങളായ സുജ, ആയിഷ ഇബ്രാഹിം, പിഡബ്ല്യുഡി റോഡ് അസി. എൻജിനിയർ രാജന് (ഇരിട്ടി), പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എൻജിനിയർ ലിമി (തളിപ്പറന്പ്), പിഡബ്ല്യുഡി ഇരിട്ടി ഓവര്‍സിയര്‍മാരായ അഷീക, റിമേഷ്, വ്യാപാരി വ്യവസായി ഭാരവാഹികള്‍, പത്രപ്രവര്‍ത്തക യൂണിയര്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ ഉളിക്കല്‍ ടൗണ്‍ സന്ദര്‍ശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
ഉളിക്കൽ ടൗണിന്റെ വികസനം സംബന്ധിച്ച് ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയൻ എംഎൽഎയ്ക്ക് സമർപ്പിച്ച വികസന സമഗ്രരേഖയിലെ മൂന്നാമത്തെ നിർദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.