പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു
1545503
Saturday, April 26, 2025 1:50 AM IST
ചെറുപുഴ: ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ ജയിംസ് രാമത്തറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, ഉഷ മുരളി, ഷാജൻ ജോസ്, സെബാസ്റ്റ്യൻ കണ്ടത്തിൽ, ബാബു കണക്കൊമ്പിൽ, സുമേഷ് എമ്പ്രയിൽ, റോജി ജോൺ എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: പഹൽഗാമിൽ വെടിയേറ്റ് മരിച്ചവർക്ക് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികളർപ്പിച്ചു. മെഴുകുതിരി തെളിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, നേതാക്കളായ ജേക്കബ് മാരിപ്പുറം, ടി.പി.അഷ്റഫ്, കുര്യാച്ചൻ മുണ്ടയ്ക്കൽ, അമൽ തോമസ്, ടി.ടി.സെബാസ്റ്റ്യൻ, ആനീസ് നെട്ടനാനി, സിന്ധു ബെന്നി തുടങ്ങിവർ നേതൃത്വം നല്കി.
ആലക്കോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബാബു പള്ളിപ്പുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോൺസൺ ചിറവയൽ, ജിൻസ് മാത്യു, അപ്പുക്കുട്ടൻ സ്വാമിമഠം, ലാലു കുന്നപ്പള്ളി, പ്രിൻസ് കച്ചിറയിൽ, ജനാർദ്ദനൻ വലമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.
തേർത്തല്ലി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ നടത്തി. മണ്ഡലം പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നേതാക്കളായ ജോസ് വട്ടമല, ജോജി കന്നിക്കാട്ട്, ബിനേഷ് മുഞ്ഞനാട്ട്, എലിസബത്ത് നെല്ലുവേലിൽ, ജോൺ വട്ടമല, സി.സി. രാജു, വത്സമ്മ വാണിശേരിൽ തുടങ്ങിയവർ നേതൃത്വം നല്കി.