മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
1545502
Saturday, April 26, 2025 1:50 AM IST
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം ആറാം വാർഡ് പൈസക്കരിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും കാരക്കാട്ട് കുഴിയിൽ ജോസൂട്ടിയുടെ വീട്ടിൽ നടന്നു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സിബിച്ചൻ ഉദിന്താനത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുൻ കോൺഗ്രസ് നേതാക്കളായ ടി.എം. സേവ്യർ, ജേക്കബ് മാരിപ്പുറം, സ്കറിയ പാറയ്ക്കൽ തുടങ്ങി 35 ഓളം നേതാക്കളെയും പ്രവർത്തകരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, കോൺഗ്രസ് നേതാക്കളായ ജേക്കബ് മാരിപ്പുറം, ആനീസ് നെട്ടനാനി, സിന്ധു ബെന്നി, ടി.പി. അഷ്റഫ്, ബിനോച്ചൻ വെട്ടിക്കുഴ, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.