ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
1545498
Saturday, April 26, 2025 1:50 AM IST
ശ്രീകണ്ഠപുരം: നഗരസഭയിലെ വയോജനങ്ങൾക്കും ഭിന്നശേഷികാർക്കും നല്കുന്ന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. വീൽചെയറുകൾ, ഫോൾഡിംഗ് വാക്കറുകൾ, ഫുഡ് വെയർ, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ, കേൾവി സഹായ ഉപകരണങ്ങൾ, ഭിന്നശേഷി ക്കാർക്കും വയോജനങ്ങൾക്കും അസ്ഥിസംബന്ധമായ സഹായ ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പുഷ്പജ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫിന, വി.പി. നസീമ, കൗൺസിലർ മിനി സജീവൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എൻ.വി. സ്നേഹ തുടങ്ങിയവർ പ്രസംഗിച്ചു.