വേജ് ബോർഡ് തൊഴിലാളികളുടെ അവകാശം: എം. വിജിൻ എംഎൽഎ
1546155
Monday, April 28, 2025 2:01 AM IST
കണ്ണൂർ: വേജ്ബോർഡ്, തൊഴിലാളികളുടെ അവകാശമാണെന്നും അത് എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും എം. വിജിൻ എംഎൽഎ. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടിയാൽ മാത്രമേ അവകാശ സംരക്ഷണം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
പുതുതലമുറയെ കാർന്നുതിന്നുന്ന രാസ ലഹരിക്കെതിരേയുള്ള പ്രചാരണത്തിൽ കെഎൻഇഎഫും പങ്കാളികളാകണമെന്ന് എംഎൽഎ നിർദേശിച്ചു.
ജില്ല പ്രസിഡന്റ് കെ. സജീവൻ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. കെ. വിജേഷ്, സി. സുനിൽകുമാർ, കെ. അശോകൻ, ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, സി. ലക്ഷ്മണൻ, എൻ. കരീം, ഒ.വി. വിജയൻ, ടി. അസീർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിച്ച സി. മോഹനൻ, ആർ.കെ. രത്നാകരൻ എന്നിവർക്ക് യാത്രയയപ്പും നല്കി. ഭാരവാഹികൾ കെ. സജീവൻ (മാതൃഭൂമി)-പ്രസിഡന്റ്, സി. സുരേശൻ (ദേശാഭിമാനി)-സെക്രട്ടറി, ടി. അസീർ (മാധ്യമം)-ട്രഷറർ, ടി. ഷിബിൻ (മാതൃഭൂമി), ഇ. സുരേഷ് ബാബു (ജനയുഗം)-ജോയിന്റ് സെക്രട്ടറിമാർ, കെ.എം. ഷാഫി (ചന്ദ്രിക), ജയദേവൻ (ജന്മഭൂമി)-വൈസ് പ്രസിഡന്റുമാർ.