പൈപ്പ് പൊട്ടി റോഡിൽ കുഴിയായി
1546166
Monday, April 28, 2025 2:01 AM IST
മട്ടന്നൂർ: കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ചോർച്ചയെ തുടർന്നു റോഡിൽ കുഴിയായി. മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡിൽ വെൺമണലിലാണ് പൈപ്പിൽ ചോർച്ചയുണ്ടായത്. അടുത്തടുത്തായി മൂന്നിടങ്ങളിലാണ് വെള്ളം ഒഴുകി റോഡിൽ കുഴിയുണ്ടായത്.
കണ്ണൂർ വിമാനത്താവളത്തിലേക്കടക്കം നിത്യേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.