കുന്നോത്ത് വിശുദ്ധ യൂദാശ്ലീഹയുടെ തീർഥാടന കേന്ദ്രത്തിൽ തിരുനാളിന് തുടക്കം
1546052
Sunday, April 27, 2025 7:49 AM IST
ഇരിട്ടി: സെന്റ് ജൂഡ് നഗർ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് തുടക്കമായി. കുന്നോത്ത് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. തോമസ് പാണാക്കുഴിയിൽ കാർമികത്വം വഹിച്ചു.
ഇന്നു മുതൽ മേയ് നാലുവരെ രാവിലെ 8.30നും വൈകുന്നേരം ആറിനും നടക്കുന്ന ദിവ്യബലിക്കും നെവേനക്കും ഫാ. സിജോ കണ്ണംപുഴ, ഫാ. ജോസഫ് പുതുശേരി, ഫാ. കുര്യാക്കോസ് കോലകുന്നേൽ, ഫാ. ബെന്നി നിരപ്പേൽ, ഫാ. ഐസ്ക് മറ്റത്തിൽ, ഫാ. ആന്റണി ആനകല്ലിൽ, ഫാ. ജോർജ് അച്ചാണ്ടിയിൽ, ഫാ. ടോജി ചേലംപറമ്പത്ത്, ഫാ. ജോൺ പോൾ പൂവത്താനിക്കൽ, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, ഫാ. ജോസഫ് തേനമാക്കൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളകാട്ട്, ഫാ. തേജസ് ഐഎംഎസ്, ഫാ. തോമസ് വടക്കേമുറി, ഫാ. ജോസ് തേൻപള്ളി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ കാർമികത്വം വഹിക്കും.
മൂന്നിന് രാത്രി 7.30ന് എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള. പെരുന്നാൾ സമാപന ദിവസമായ നാലിന് വൈകുന്നേരം ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം, സമാപന ആശിർവാദം.