കരുവഞ്ചാൽ പുഴ കൈയേറ്റം; പന്ത് ഇനി താലൂക്ക് സർവേയറുടെ കൈയിൽ
1546038
Sunday, April 27, 2025 7:49 AM IST
ആലക്കോട്: കരുവഞ്ചാൽ ടൗണിലും പരിസരങ്ങളിലും പുഴ കൈയറ്റം കണ്ടെത്താൻ താലൂക്ക് സർവേയറുടെ സേവനം ആവശ്യമുണ്ടെന്ന് കാണിച്ച് വെള്ളാട് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നല്കി.
കരുവഞ്ചാലിലെ പുഴ കൈയേറ്റത്തിനെതിരേ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹ്യൂമെൻറൈറ്റ്സ് എൻവയോൺമെന്റ് മിഷൻ ആലക്കോട് മേഖലാ സെക്രട്ടറി ജെയ്സൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു.
ഇതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലാണ് താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്. കരുവഞ്ചാൽ ഭാഗത്ത് പുഴയ്ക്ക് റീസർവേ സബ് ഡിവിഷൻ ഇല്ലാത്തതിനാൽ പുഴ കൈയേറ്റം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ കൈയേറ്റം കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും താലൂക്ക് സർവേയറുടെ സേവനം ആവശ്യമായി വന്നിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.