ജനത്തിന് ഭീഷണിയായി നായനാർമലയിൽ പുതിയ ക്വാറി; കളക്ടർക്ക് പരാതി നൽകി
1546045
Sunday, April 27, 2025 7:49 AM IST
ചെമ്പന്തൊട്ടി: നായനാർ മലയിൽ കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവർത്തനം നിരോധിച്ചിരിക്കുന്ന മൂളിയാൻ ക്രഷറിനും ക്വാറിക്കും സമീപം പുതുതായി മറ്റൊരു ക്വാറി ആരംഭിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയന് പരാതി നൽകി.
സജീവ് ജോസഫ് എംഎൽഎ, ക്വാറി വിരുദ്ധ ജനകീയ സമരസമിതി മുഖ്യരക്ഷാധികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, രക്ഷാധികാരി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം. ഷംസീർ എന്നിവർ ഒപ്പിട്ട പരാതിയാണ് കളക്ടർക്ക് നേരിട്ട് കൈമാറിയത്.
നിലവിലുള്ള ക്വാറിയിൽ പ്രവർത്തനം തുടരാനോ പുതുതായി മറ്റൊരു ക്വാറി തുടങ്ങാനോ ശ്രമിച്ചാൽ പ്രദേശവാസികളും സമരസമിതിയും ചേർന്ന് തടയാനാണ് തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.